JustPaste.it

ഇതൊരു പഴേ കഥയാണ്. പഴേത്ന്ന് പറഞ്ഞാ നൂറ്റി ഇരുപത്തി രണ്ട് കൊല്ലം മുമ്പത്തെ കഥ.
പ്രശസ്തിയുടെ കൊടുമുടിയില്‍ വിരഹിക്കുന്ന ഈ ശാസ്ത്രജ്ഞനാണ് കഥാനായകന്‍... എന്നത്തെ പോലെയും തന്റെ ഗ്രീന്‍ടീയും കയ്യിലെടുത്ത് പത്രവായന തുടങ്ങി അയാളന്ന് രാവിലെ..  പത്രത്തിലെ തലക്കെട്ട് വായിച്ച് അയാള്‍ ഞെട്ടി.... തന്റെ ഫോട്ടോ സഹിതം വെണ്ടക്കാ വലുപ്പത്തിലുള്ള വാര്‍ത്ത. "ഡൈനാമിറ്റ് രാജാവ് അന്തരിച്ചു".  അയാളുടെ കയ്യും കാലും വിറക്കാന്‍ തുടങ്ങി. ഈ വാര്‍ത്ത സത്യാമാണോ? ഞാനിപ്പോള്‍ സ്വര്‍ഗത്തിലിരുന്നാണോ ഈ പത്രം വായിക്കുന്നത്? അതോ ഇത് പത്രത്തിന് പറ്റിയ ഒരു തെറ്റാണോ? ഈ ചോദ്യങ്ങള്‍ അയാളുടെ തലയിലൂടെ കുത്തിമറിഞ്ഞു. അവസാനം സ്വബോധം വീണ്ടെടുത്തപ്പോള്‍ അയാള്‍ക്ക് മനസിലായി ഇത് പത്രത്തിന് പറ്റിയ തെറ്റാണ്. തന്റെ സഹോദരന്റെ ചരമ വിവരം ഇവര്‍ തെറ്റിദ്ധരിച്ചതാണ്. എന്തായാലും തന്നെ കുറിച്ചെന്തൊക്കെയാണിവര്‍ എഴുതിയിരിക്കുന്നത് എന്നറിയാന്‍ അയാള്‍ തുടര്‍ന്ന് വായിച്ചു. മരണ വേളയിലും വാര്‍ത്തകളിലെല്ലാം തന്നെ വിമര്‍ശിച്ചിട്ടുണ്ടെന്ന് അയാള്‍ മനസിലാക്കി. അയാള്‍ കണ്ടുപിടിച്ച ഡൈനാമിറ്റ് കാരണം ലോകത്തിനുണ്ടായ നാശങ്ങളെ കുറിച്ചും മറ്റും പലരും വിമര്‍ശിച്ചു. അയാളെകുറിച്ച് പറഞ്ഞ ഒരു തലക്കെട്ട് അയാളെ ശെരിക്കും വിഷമിപ്പിച്ചു.  "മരണത്തിന്റെ വ്യാപാരിയുടെ അന്ത്യം"  എന്നായിരുന്നു ആ തലക്കെട്ട്. 55 വര്‍ഷം കഠിനമായി ജോലിയെടുത്ത തന്നെ കുറിച്ച് ലോകം ഇങ്ങിനെയാണോ ധരിച്ചുവച്ചിരിക്കുന്നത്? ശാസ്ത്രത്തിന് ഞാന്‍ നല്‍കിയ സംഭാവനക്ക് ഇതാണോ പ്രതിഫലം? ഇത്തരം ചിന്തകള്‍ അയാളെ ശെരിക്കും വേദനിപ്പിച്ചു. അന്ന് അയാളൊരു തീരുമാനമെടുത്തു. 55 വര്‍ഷം കൊണ്ട് താന്‍ നേടിയെടുത്ത എന്റെ പ്രതിച്ഛായ ഇനിയുള്ള കാലം കൊണ്ട് ഞാന്‍ മാറ്റിയെടുക്കും.. അന്നുമുതല്‍ അയാള്‍ അഹോരാത്രം ലോക നന്മക്ക് വേണ്ടി പ്രയത്നിച്ചു.. ഇന്നാരും അയാളെ ഡൈനാമിറ്റിന്റെ ഉപഞ്ജാതാവായിട്ടല്ല അറിയുന്നത്. ആ മഹാനായ ശാസ്ത്രജ്ഞന്റെ പേരാണ് ആല്ഫ്രഡ് നോബല്‍.
 
★★★★★★★★★★★മെറി കൃസ്മസ് ആന്ഡ് ഹാപ്പി ന്യൂയര്‍★★★★★★★★★★★