മലയാളി യുവാവിന്റെ 3ഡി ചിത്രങ്ങൾ പാരീസ് ആർട്ട് ഫെസ്റ്റിവലിലേക്ക്:

തിരുവനന്തപുരം : മലയാളികൾക്ക് അഭിമാന മുഹൂർത്തം. ഒക്ടോബർ 5 മുതൽ 12 വരെ പാരീസിലെ ഡാവിഞ്ചി മ്യൂസിയത്തിൽ നടക്കുന്ന ആർട്ട് ഫെസ്റിവലിലേയ്ക്കാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ വിഷ്ണുവിന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..

വിളക്കേന്തിയ  വനിത (most appreciated work)

അലിഗഢ് സർവകലാശാലയിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ വിഷ്ണു ഇപ്പോൾ കൽക്കട്ട ശാന്തിനികേതൻ സ്‌കൂൾ ഓഫ് ആർട്സിൽ 3ഡി ചിത്രകലയിൽ ഉപരിപഠനം നടത്തുകയാണ്.. ലോകത്തിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകൾക്കൊപ്പം വേദി പങ്കിടാൻ ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും, തന്റെ ചിത്രങ്ങൾ വഴി 3ഡി ചിത്രകല കൂടുതൽ ജനകീയമാക്കാൻ പ്രയത്നിക്കുമെന്നും വിഷ്ണുന്യൂസ് ലൈനോട് പ്രതികരിച്ചു.Created: 28/09/2016
Visits: 14305
Online: 0