JustPaste.it

 

മറുനാടന്‍ മലയാളിയുടെ വര്‍ഗീയ കളികള്‍

 

മറുനാടന്‍ മലയാളി പല തവണയായി പ്രസിദ്ധീകരിച്ച ചില വര്‍ഗീയ ചുവയുള്ള വാര്‍ത്തകള്‍..

വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ തുടരെ തുടരെ കൊടുക്കുന്നതിന്റെ ഇടയില്‍ തന്നെ ഇടക്ക് ചില പ്രീണന വാര്‍ത്തകളും മറുനാടന്‍ കൊടുക്കാറുണ്ട്, സെന്‍സേഷന്‍ ഉണ്ടാക്കി വായനക്കാരെകൊണ്ട് സൈറ്റ് എടുത്ത് വായിപ്പിക്കുക എന്നതാണ് രണ്ട് തരം വാര്‍ത്തകളുടെയും ഉദ്ദേശം.. പലരും ചൊരിഞ്ഞു വന്നു കമന്റ് ഇടും, കമന്റ് സിസ്റ്റം ഫേസ്ബുക്ക് ആയതിനാല്‍ കമന്റ് ചെയ്യുന്ന ആളുടെ വാളിലും മിക്കവാറും മരുനാടന്റെ ആ ലിങ്കും വരും, അങ്ങനെ ആ കമന്റ് ഇട്ട ആളുടെ സുഹൃത്തുക്കളും ഇത് കാണാന്‍ ഇടയാകും, അങ്ങനെ അവരും സൈറ്റില്‍ വരും, ഇതൊരു ലൂപ്പ് പോലെ അങ്ങനെ തുടര്‍ന്ന് പോകും, ഇതാണ് ഇവരുടെ മാര്‍ക്കറ്റിംഗ് രീതി.. ആളുകളെ പ്രകോപിപ്പിച് സൈറ്റില്‍ എത്തിക്കുക, ക്ലിക്ക് വര്‍ധിപ്പിക്കുക, കൂടുതല്‍ ക്ലിക്കിന് അനുസരിച്ച് നല്ല പരസ്യ വരുമാനം ഉണ്ടാക്കുക..

സമൂഹത്തില്‍ അവ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഖാതങ്ങള്‍ ഒന്നും ഒരു പ്രശ്നമേ അല്ല !!

 

 

 

മുകളില്‍ കാണുന്ന വാര്‍ത്ത തികച്ചും വ്യാജമായിരുന്നു..

സ്റ്റിംഗ് ഒപ്പറേഷനിലൂടെ സത്യം പുറത്തു കൊണ്ടുവന്നതുമാണ്..
https://www.facebook.com/groups/rightthinkers/permalink/652335644851048

-------

https://www.facebook.com/photo.php?fbid=10153941989410063

-----

ഈ വാർത്ത‍ റിപ്പോർട്ട്‌ ചെയ്താ സ്ഥലം ഒന്ന് ശ്രദ്ധിക്കു .!!!! പാകിസ്താൻ എന്ന് വായിക്കുമ്പോൾ കൂടെ മലപ്പുറം എന്ന് കൂടി വായനക്കാരന്റെ മനസ്സിലേക്ക് തള്ളി വിടുന്നത് എന്തിനു വേണ്ടിയാണെന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും.. പാക്കിസ്ഥാൻ ബന്ധവും കൊച്ചി ഭൂമി ഇടപാടും ഉള്ള വാർത്തയിൽ തുടക്കത്തിൽ തന്നെ ഒരു മലപ്പുറം വരേണ്ട ആവശ്യം എന്താണ് ??


-----

 

കുറച്ച് കാലം മുൻപ് ഇവർ പ്രസിദ്ധീകരിച്ച ജാതി സെൻസൈന്റെ റിപ്പോർട്ടിന്റെ ശൈലിയിലും ഈ വിദ്വേഷത്തിന്റെ വിത്തുകൾ പ്രകടമായിരുന്നു.. നാട്ടിൽ മുസ്ലീങ്ങളുടെ എണ്ണം കൂടിയത് എന്തോ വലിയ അപകടം പോലെ മണക്കുന്ന ഭാഷയിലാണ് ഇവര്‍ റിപ്പോർട്ട് ചെയ്തത്.

 

---

 

സെക്സ് ജിഹാദ് എന്ന തികച്ചും പരിഹാസ്യവും വിചിത്രവുമായ വാര്‍ത്തയുടെ സത്യാവസ്ഥ.. ഇന്നേ വരെ ഒരു തിരുത്തും കൊടുത്തിട്ടില്ല..

http://electronicintifada.net/blogs/ali-abunimah/how-progressive-alternet-and-salon-fell-gang-rape-fatwa-peddled-islamophobes

http://www.spiegel.de/international/world/assad-regime-wages-pr-campaign-to-discredit-rebels-a-926479.html

 

 

----

 

 

----

 

 

-----

 

വിസ മാറാന്‍ നാട്ടിലേക്ക് വരുന്നതിനു പകരം സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാന്‍ വേണ്ടി പ്രവാസികള്‍ പോകുന്ന സ്ഥലമാണ് ഇറാനിലെ കിഷ് ഫ്രീ സോണ്‍, അവിടെ പോയതിന്റെ രേഖ വച്ചാണ് മറുനാടന്‍ നല്ല ഒന്നാം തരാം തീവ്രവാദ കഥ മിനഞ്ഞുണ്ടാക്കിയത് !

 

 

-------

ഓ വി വിജയന്‍റെ പ്രതിമ തകര്‍ത്തതാണ് വിഷയം. പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച കമ്മിറ്റിയിലും പ്രതിമ വെക്കരുത് എന്നു പറഞ്ഞ കമ്മറ്റിയിലും മുസ്ലിംകളും മുസ്ലിം ലീഗുകാരും ഉണ്ട്. പ്രതിമ തകര്‍ത്തത് ആരാണെന്ന്‍ ഇത് വരെ തെളിഞ്ഞിട്ടില്ല, കേരളത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമക്ക് നേരെ വരെ ആക്രമണം നടന്നിട്ടുണ്ട്, അതിന്‍റെ പേരില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് പലവട്ടം...അന്നൊന്നും പ്രതിമയും ജില്ലയും തമ്മില്‍ പ്രതിമയും മതവും തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായില്ല ഇപ്പോഴിതാ  സംഗതി മലപ്പുറത്ത് ആയപ്പോള്‍  ജില്ല, മതവിശ്വാസം , താലിബാന്‍ .....

ലേഖനം തുടരുമ്പോള്‍ കാലങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പച്ചക്കള്ളങ്ങള്‍ വാരിവിതറുകയാണ്, നോമ്പുകാലത്ത് മലപ്പുറം ജില്ലയില്‍ ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ല...എന്ന പഴകിപ്പുളിച്ച ആരോപണം തെളിയിക്കാന്‍ വ്യാപരി വ്യവസായികളുടെ ജില്ലാ കമ്മിറ്റി  പലതവണ വെല്ലുവിളിച്ചിട്ടുണ്ട്.

 

 

 

മുഴുവൻ ഇവിടെ വായിക്കാം..  -> http://1blogan.blogspot.in/2013/03/blog-post_13.html

-------

പതിവുപോലെ കേട്ടാൽ തന്നെ കാക്കാമാരെ ഒന്ന് കയ്യിൽ കിട്ടിയാൽ രണ്ട് പൊട്ടിക്കാൻ തോന്നുന്ന ടൈപ്പ് തലക്കെട്ട് തന്നെ.. പക്ഷെ ഒരൊറ്റ കുഴപ്പമേ ഉള്ളൂ.. ഇത് ചെയ്തത് മുസ്ലീങ്ങളേ അല്ല !!

ആഫ്രിക്കയിൽ ക്രിസ്ത്യൻ സമൂഹത്തിൽ അടക്കം പല ഗോത്രവിഭാഗങ്ങളിലും ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും വരെ ചേലാകർമ്മം നടത്താറുണ്ട്.. അത്തരം ഒരു സംഭവത്തെയാണ് അവർ സുന്നത്ത് റെയിഡ് എന്ന് വാർത്ത കൊടുത്തത്.. ചേലാകർമ്മം എന്ന വ്യക്തമായ മലയാള പദം ഉണ്ടെന്നിരിക്കെ തന്നെ നബി ചര്യ എന്ന് അർത്ഥം വരുന്ന സുന്നത്ത് എന്ന അറബി പദം മനപ്പൂർവ്വം ഉപയോഗിച്ചത് മറുനാടന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കുന്നു !

 

Update: സംഭവം വിവാദമായപ്പോൾ വാർത്തയിൽ സുന്നത്ത് എന്നത് ചേലാകർമ്മം എന്നാക്കി തിരുത്തി !

------

 

 

തലക്കെട്ടുകളിലൂടെ സ്ഫുരിക്കുന വര്‍ഗീയത ശ്രദ്ധിക്കുക

http://marunadanmalayali.com/index.php?page=newsDetail&id=42002

ഇതിനു കിട്ടിയ മറുപടികള്‍...

 

 

-------

 

 

സൗദിയിൽ വീട് താല്‍ക്കാലിക ആരാധനാലയമാക്കി പ്രാര്‍ത്ഥന നടത്തിയിരുന്ന ഇന്ത്യക്കാരായ 27 ക്രൈസ്തവരെ അറസ്റ്റ്‌ ചെയ്ത സംഭവത്തില്‍ പത്തു ദിവസത്തിന് ശേഷം മറുനാടന്‍ മലയാളിയുടെ വക നുണപ്രചരണം !! സൗദി നിയമപ്രകാരം ഗുരുതര നിയമ ലംഘനമായിട്ടു കൂടി 25 പേരെയും അന്ന് തന്നെ അവരവരുടെ സ്പോണ്‍സര്‍മാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. സന്ദര്‍ശക വിസയില്‍ ഉണ്ടായിരുന്ന ഒരാളെയും വീട് വാടകക്ക് എടുത്ത വ്യക്തിയെയും മാത്രമാണ് തടഞ്ഞു വെച്ചത്. എന്നാല്‍ പിറ്റേന്ന് തന്നെ ഇയാളെയും സ്പോണ്‍സറുടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇതില്‍ സന്ദര്‍ശന വിസയില്‍ ഉണ്ടായിരുന്ന വ്യക്തിയെ നാട്ടിലേക്ക് മടങ്ങാനും അനുവദിച്ചു.

എന്നാല്‍ ഈ സംഭവമാണ് പത്തു ദിവസത്തിന് ശേഷം കല്ല്‌ വെച്ച നുണകളുമായി മറുനാടൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൗദിയില്‍ യോഗം ചേരുന്നതിനും ആഘോഷം നടത്തുന്നതിനുമൊക്കെ ഔദ്യോഗിക അനുമതി അനിവാര്യമാണ്.. അനുമതി വാങ്ങാതെ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടിയാണെങ്കില്‍ പോലും സംഘം ചേരുന്നത് നിരോധിക്കപ്പെട്ട സ്ഥലമാണ് സൗദി ! ഈ സാഹചര്യത്തിലാണ്‌ മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ തൊഴിലിടം നല്‍കുന്ന നാടിനെക്കുറിച്ച്‌ തികച്ചും‌ വ്യാജവും, അനാവശ്യ ഭീതിയും, വിദ്വേഷവും ജനിപ്പിക്കുന്ന വാര്‍ത്തകൾ മറുനാടൻ പ്രചരിപ്പിക്കുന്നത്.

-------

ഇനിയും ധാരാളമുണ്ട്, എല്ലാം എടുത്തിട്ടാല്‍ അടുത്ത കാലത്തൊന്നും തീരില്ല..