JustPaste.it

Jihad on the Horizon: The ISIL Threat from an Israeli Perspective

This post is educational and academic purpose only

 

മുൻ IDF (ഇസ്രയേൽ ദിഫെന്സ് ഫോർസ്) മേധാവിയും ഇസ്രായേലിന്റെ പ്രമുഖ സ്ട്രാറ്റെജിസ്റ്റുമായ മൈക്കൽ ഹെർസൊഗ് എഴുതിയ ലേഘനമാണ് ജിഹാദ് ഓണ്‍ ദി ഹൊറിസൻ. ഇസ്ലാമിക് സ്റ്റെറ്റിനെ കുറിച്ച് ഇസ്രായേലിന്റെ കാഴ്ചപ്പാടുകളും അതിനെ എതിർക്കേണ്ടതിന്റെ സ്ട്രാറ്റെജിയും വിശദീകരിക്കുന്നു എന്നതാണ് ഇതിലെ പ്രത്യേകത. ലേഘനം ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയാം. 

 

http://www.washingtoninstitute.org/uploads/Documents/opeds/Herzog20150301-BICOM.pdf

 

മേഘലയിലെ സുന്നി അറബ് രാജക്കന്മാരുമായുള്ള ബന്ധം ശക്തപ്പെടുത്താൻ ഇസ്രയേൽ ഉപദേശിക്കുന്നു. ഇറാനെ ഒരു പാർട്ട്ണെർ ആയി കാണുന്നത് ഗുണം ചെയില്ല എന്നാണു ഇസ്രായേലിന്റെ വിലയിരുത്തൽ. ഇറാന് വാചകം മാത്രമേ ഉള്ളൂ എന്നും പടിഞ്ഞാറിന്റെ താൽപര്യയങ്ങൾക്ക് ഭീഷണി ആകണോ മേഘലയുടെ സ്ഥിരതക്ക് ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ വലിയ ഭീഷണി അല്ലാത്തതിനാലും ഇറാനെ വിട്ടു കളയാനാണ് ഉപദേശം.

 

ഇസ്ലാമിക് സ്റ്റേറ്റ് ഇസ്രായേലിനു നേരെ ഉയർത്തുന്ന ഭീഷണിയെ കുറിച്ചും ഇസ്രയേൽ ബോധവാന്മാരാണ്. പക്ഷെ ഇറാൻ നയിക്കുന്ന ടീം ആണ് ഇസ്രയേൽ ഒരു ഇമ്മിടിയറ്റ് ത്രെറ്റ്‌ ആയി കാണുന്നത്, പ്രത്യേകിച്ച് ഇറാന്റെ നൂക്ളിയാർ പ്രോഗ്രാമുകൾ. പക്ഷെ ലോങ്ങ്‌ ടേമിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇസ്രയേലിനെ തേടി വരും എന്ന് അവർ മനസ്സിലാക്കുന്നു.

 

 

 

 

  1. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന സിനായി, ഗോലാൻ, ഗാസ മുനംബ് എന്നിവടങ്ങളിൽ ഉള്ള ഇസ്ലാമിക് സ്റ്റെറ്റിനോട് ആഭിമുഖ്യം പുലർത്തുന്ന സലഫി ജിഹാദികൾ ശ്രിഷ്ടിക്കാവുന്ന ഭീഷണി. 

  2. ഇസ്രായേലിന്റെ അതിർത്തി രാജ്യങ്ങളായ ജോർദനും ലെബനോനിലും ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വർദ്ധിപ്പിക്കുന്നു. ഈ സ്വാധീനംഅവിടെയുള്ള ഭരണകൂടങ്ങൾ മാറലിൽ എത്തിയാൽ അത് ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കും. 

  3. ലോങ്ങ്‌ റൈഞ്ചിൽ ഇസ്രയേൽ ഇസ്ലാമിക് സ്റ്റെറ്റിന്റെ ആക്രമണ റടാരിൽ തീർച്ചയായും വരും. 

  4. വെസ്റ്റിൽ ഉള്ള ജൂത കേന്ദ്രങ്ങൾക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികൾ ഇപ്പോൾ തന്നെ തീവ്രവാദ ആക്രമണങ്ങൾ നടത്തുന്നു എന്ന ഭീഷണി. ഹമാസുമായി ഇസ്രായേലിനു പല അഭിപ്രയാ വ്യത്യാസങ്ങളും ഉണ്ടെങ്കിൽ തന്നെയും ഇസ്ലാമിക് സ്റ്റെറ്റിനേക്കാളും ഗാസയിൽ ഹമാസിന്റെ ഭരണമാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്. ഗാസയിലെ സലഫി ജിഹാദികളെ മെരുക്കാൻ ഹമാസ് ഭരണകൂടത്തിനു കഴിയും, ഇത് ഇസ്രായേലിന്റെ കൂടെ താൽപര്യമാണ്.

 

 

 

 

ചുരുക്കത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിന്റെ പഴയകാല പ്രതാപം വയലന്റ് ജിഹാദിൽ കൂടെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്നു എന്നതാണ് അവരിലെ ഏറ്റവും വലിയ അപകടം. യാതൊരു കോബ്രമൈസിനും തയ്യറാകാതെ വാളുപയോഗിച്ചു തന്നെ ഇസ്ലാമിക ശരീഅത്ത് നടപ്പിൽ വരുത്താൻ ശ്രമിക്കുന്നു. 

This post is educational and academic purpose only