JustPaste.it

ക്രൂരമങ്കല പാർട്ട്‌ 2 ഇറക്കുന്നതിനു 2 ദിവസം മുമ്പ് മത്തായിച്ചനും ബാലേട്ടനും ആയി നടത്തിയ ഒരു സംഭാഷണ ശകലം ..

 

മത്തായി - ബാലേട്ടാ, ക്രൂരമങ്കല പാർട്ട്‌ 2 എന്തായി? കാശ് പോകുമോ?

ബാലേട്ടൻ - ഷൂട്ടിങ്ങ് പുരോഗമിക്കുന്നുണ്ട്. മത്തായിച്ചൻ പേടിക്കണ്ടാ.

മത്തായി - ഉറുമീസ് തംബാനെ പറ്റിച്ച കാശാ. ഇതും കൂടെ പോയ ഞാൻ നാട് വിടണ്ടി വരും.

ബാലേട്ടൻ - നാട് വിടുന്ന കാര്യം പറഞ്ഞപ്പോഴാ ഓർത്തെ, ഈ എപിസോഡിൽ മത്തായിച്ചനെ തട്ടികൊണ്ട് പോകും. ഈ കാര്യം മറ്റാരും അറിയരുത്.

മത്തായി - അതെങ്ങനാ ബാലേട്ടാ മറ്റാരെങ്കിലും അറിയുന്നെ, എന്നെ തട്ടികൊണ്ട് പോയില്ലേ  ?

ബാലേട്ടൻ - അതല്ല, നീ ഇവിടെ ഉള്ളതുകൊണ്ടാണല്ലോ തട്ടികൊണ്ട് പൊകുന്നത്.

മത്തായി - തട്ടികൊണ്ട് പോയാൽ പിന്നെ ഞാൻ ആരോടും പറയില്ലലോ!

ബാലേട്ടൻ - അതല്ല, മത്തായിച്ചനെ തട്ടികൊണ്ട് പോകുമല്ലോ ..

മത്തായി - പോകുമോ?

ബാലേട്ടൻ - പിന്നെ നിന്റെ അടുത്ത് ഇത്രേം നേരം പറഞ്ഞത് എന്താടാ ..

മത്തായി - തട്ടികൊണ്ട് പോകൽ .
 
ബാലേട്ടൻ - ശേ.. അതെ.. തട്ടികൊണ്ട് പോകൽ .. മത്തായിച്ചനെ തട്ടികൊണ്ട് പോകുന്നു ..

മത്തായി - അത്രേ ഉള്ളോ .. അത് ഞാൻ ചെയ്യാം ..

ബാലേട്ടൻ - ആരും അറിയരുത് മത്തായിച്ചനെ തട്ടികൊണ്ട് പോകുന്നുണ്ടെന്ന് ..

മത്തായി - അതിനു തട്ടികൊണ്ട് പോയാൽ പിന്നെ എന്നെ ഇവിടെ കാണുല്ലലോ.

ബാലേട്ടൻ - എങ്കിലും മത്തായിച്ചനെ ആണല്ലോ തട്ടികൊണ്ട് പോകുന്നത് . അതാരും അറിയരുതെന്നാ പറഞ്ഞത് .

മത്തായി - ഞാൻ ഇവിടെ ഇല്ലലൊ.. എന്നെ തട്ടികൊണ്ട് പോയില്ലേ .

ബാലേട്ടൻ - എടാ നീ ഇവിടെ ഉള്ളത് കൊണ്ടാണല്ലോ നിന്നെ തട്ടികൊണ്ട് പോകുന്നത് .

മത്തായി - തട്ടികൊണ്ട് പോയാൽ പിന്നെ എന്നെ ഇവിടെ കാണുലല്ലോ.

ബാലേട്ടൻ - എടാ കഴുതേ, നീ അപ്പൊ എവിടെയാണ്. 

മത്തായി - ട്വിട്ടെരിൽ.

ബാലേട്ടൻ - ഇപ്പോഴല്ല. തട്ടികൊണ്ട് പോയതിനു ശേഷം . 

മത്തായി - തട്ടികൊണ്ട് പോകുന്നത് വരെ എന്നെ ഇവിടെ കാണും. തട്ടികൊണ്ട് പോയാൽ പിന്നെ എന്നെ ഇവിടെ കാണുലല്ലോ.

ബാലേട്ടൻ - എടാ, നീ ഇവിടുള്ളത് കൊണ്ടല്ലേ തട്ടികൊണ്ട് പോകുന്നത്. 

മത്തായി - തട്ടികൊണ്ട് പോകുന്നത് കൊണ്ടല്ലേ ഞാൻ ഇവിടില്ല എന്ന് പറഞ്ഞത് .

ബാലേട്ടൻ - ഇപ്പൊ നിനകറിയാലോ നിന്നെ തട്ടികൊണ്ട് പോകും എന്ന്. അതാരും അറിയരുതെന്നാ പറഞ്ഞെ. 

മത്തായി - ഞാൻ ഇവിടുന്ടെന്കിലെല്ലേ ബാലേട്ടാ എന്നെ തട്ടികൊണ്ട് പോയി എന്ന് പറയു .. ഞാൻ ഇവിടെ ഇല്ലല്ലൊ. എന്നെ തട്ടികൊണ്ട് പോയില്ലേ.

ബാലേട്ടൻ - ഓ . ഇപ്പൊ നീ എവിടെയുണ്ട് ?

മത്തായി - ട്വിട്ടെരിൽ.

ബാലേട്ടൻ - അവടെ ഇരുന്നെക്ക് . പോ പൊ. പൊ. .. 

മത്തായി - ശു ശു .. അപ്പൊ എന്നെ തട്ടികൊണ്ട് പോണില്ലേ ?

ബാലേട്ടൻ - പോണം ....... നിന്നെ തട്ടികൊണ്ട് പോകുന്ന വരെ നീ ഇവിടല്ലേ ഉണ്ടാകുക ?

മത്തായി - ഉം ..

ബാലേട്ടൻ - ആഹ് .. നിന്നെ ഇവിടുന്നു തട്ടികൊണ്ട് പോകുന്നുണ്ടെന്ന് മാറ്റാരും അറിയരുതെന്നാ ബാലേട്ടൻ പറഞ്ഞത്. 

മത്തായി - തട്ടികൊണ്ട് പോയാൽ പിന്നെ എന്നെ ഇവിടെ കാണുലല്ലോ .

ബാലേട്ടൻ - പോടാ പൊണണതടിയാ.തെണ്ടി.എന്റെ മുമ്പിൽകണ്ടു പോകരുത്

മത്തായി - ആഹ്..ഇതാ പറയുന്നത് ബാലേട്ടൻ മണ്ടനാണെന്ന്.വെറുതെ അല്ല ബ്ലോഗ്‌ എഴുതുന്നത്.
 -----------------


ക്രൂരമങ്കല പാർട്ട്‌ 2 - tinyurl.com/bl8eonz