JustPaste.it

പൊളിഞ്ഞ കക്കൂസിന്റെ കേടായ ഡോറിനു മുൻഗണന: മാന്നാർ മത്തായി 

 

9d0dea3938c3d99f3bbce002dfa19d52.jpg

 

ഉർവശി തീയേട്ടെറ്സിന്റെ ബാനറിൽ സാക്ഷാൽ മാന്നാർ മത്തായി നിർമ്മിച്ച ബാലേട്ടന്റെ  "ക്രൂരമങ്കലയിലെ പ്രേതങ്ങൾ" എന്ന ബ്ലോഗ്‌ റിലീസ് ആയി  ബമ്പെർ ഹിറ്റിലേക്ക് കുതിക്കുന്നതിനിടയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ്   ഡയനാമിറ്റ് TV മാന്നാർ മത്തയിച്ചന്റെ വീട്ടില് ഇന്റെർവ്യൂവിനായി എത്തിയത്. 

 

ഞങ്ങളെ കണ്ട മത്തായിച്ചൻ പഴയ നാടക സാധനങ്ങൾ തുടക്കുന്നത് നിർത്തി പുറത്തേക്ക് വന്നു....
"മത്തായിച്ചൻ ഉണ്ടോ" എന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ, മുഖം നിറയെ ചിരിയുമായി അങ്ങേർ ഇങ്ങോട്ട് ചോദിച്ചു:

 

"അല്ല മക്കളെ...നിങ്ങൾ ഒക്കെ ഉണ്ടിട്ടായിരിക്കുമല്ലോ വന്നത് അല്ലെ?"

 

"അതേ .....മത്തായിച്ചൻ ഉണ്ടോ...."

 

"ഇവിടെ നല്ല പയറു പോലെ നിക്കുന്ന എന്നെ നോക്കി 'ഞാനുണ്ടോ' എന്നോ? ഡാ പിള്ളാരെ, ഞാൻ തന്നെയാണ് മത്തായിച്ചൻ....."

 

"അതറിയാം മത്തായിച്ചാ.....മത്തായിച്ചൻ 'ചോറുണ്ടോ' എന്നാണു ഞങ്ങ ചോദിച്ചത്"

 

"ഒന്നും പറയേണ്ട.....ഇന്ന്  ബ്ലോഗ്‌ റിലീസ് ആല്ലായിരുന്നോ? ബാലേട്ടന്റെ വക വമ്പൻ ട്രീറ്റ് ആയിരുന്നു. നല്ലോണം തട്ടി.."

 

"അതാണോ ചേട്ടാ ഇവിടൊക്കെ  ഒരു ഹൈനക്കൻ ബിയറിന്റെ മണം...?" ഞങ്ങള്ക്ക് സംശയം അടക്കാൻ പറ്റിയില്ല.

 

"അനാവശ്യം പറയരുത്....ഞാൻ പഴയ സാധനങ്ങൾ ഒക്കെ ഒന്ന് വാർണീഷ്  അടിക്ക്വായിരുന്ന്"- മത്തായിച്ചൻ ഒരു ചെറിയ പിണക്കം അഭിനയിച്ചു കൊണ്ട് പൂമുഖത്തെ കസേരിയിലെക്ക് ഇരുന്നു.

 

da72d6a9ae238338eac4572c4a012fdd.jpg

 

ഞങ്ങൾ ക്യാമറ ഒക്കെ റെഡി ആക്കി വരുമ്പോഴേക്കും മത്തായിച്ചൻ വീണ്ടും ഉഷാറായി. ഞങ്ങൾ ഇന്റര്വ്യൂവിലേക്ക് കടന്നു.

 

DTV: മത്തായിച്ചാ ബ്ലോഗ്‌ നിർമ്മാണത്തിലേക്ക് സ്വാഗതം. ക്രൂരമങ്കലയിലെ പ്രേതങ്ങൾ എത്ര എപ്പിസോഡ് പോകും?

 

MM: ഈ ചോദ്യം ഞാനും ബാലേട്ടനോട് ചോദിച്ചതാ. പുള്ളിയുടെ മറുപടി ഇങ്ങനെ ആയിരുന്നു: "അടുത്ത എപ്പിസോഡിന്റെ കഥ ഇനിയും പുടി കിട്ടിയിട്ടില്ല....അപ്പോളാ...."

 

DTV: അതാ ഇപ്പൊ നന്നായേ!! അപ്പൊ കഥയെക്കുറിച്ച് ഒരു രൂപം ഒന്നുമില്ലാതയാണോ ബാലെട്ടൻ ബ്ലോഗ്‌ ആദ്യ പാർട്ട് ഇറക്കിയതും, മത്തായിച്ചൻ ചക്കചൊള ഇറക്കുന്നതും?

 

MM: എന്റെ കൊച്ചനെ, ആ സൂപ്പർ ഹിറ്റ് ബ്ലോഗ്‌ ഇല്ലേ...എന്നതാ അതിന്റ പേര് -- ഹാ..."ബാലേട്ടൻ ഇൻ  ബ്രിഗേഡ് റോഡ്‌" -- അതും ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു.....കഥ ഒക്കെ അതിന്റെ വഴിക്ക് വന്നോളും...

 

DTV: അതിരിക്കട്ടെ മത്തായിച്ചാ....TGOK ആദ്യ ഭാഗം പെയിജ് വ്യൂ ഒറ്റ ദിവസം കൊണ്ട് 200 കടന്നല്ലോ....പൈസ കുറെ കീശയിൽ വീണു കാണുമല്ലോ....എന്ത് ചെയ്യാനാ പ്ലാൻ?

 

MM: കട്ടപ്പുറത്തിരിക്കുന്ന നമ്മടെ ആ ബസ്‌ ഒന്നിറക്കണം. ആദ്യം ഈ വീടൊക്കെ ഒന്നുശാറാക്കണം ഇന്നലെ നമ്മടെ ഗോവാലകൃഷ്ണന്റെ ഫോണ്‍ ഉണ്ടായിരുന്നു:"മത്തായിച്ചാ ഞങ്ങ യൂഎസ്സീന്നു അടുത്താഴ്ച അങ്ങോട്ട്‌ വരുന്നുണ്ട്. ഇനിയെങ്ങിലും ആ കക്കൂസിനൊരു ഡോറ് പിടിപ്പിക്കണം" എന്നും പറഞ്ഞ് ! കയ്യില് കാശൊക്കെ ആയപ്പോ തള്ളിപ്പിടിച്ചിരിക്കാൻ അവനു വയ്യാത്രെ!! അതൊക്കെ ഒന്ന് ശരിയാക്കണം...

 

DTV: മത്തായിച്ചാ അവസാനമായൊരു ചോദ്യം കൂടി....

 

MM: ന്ദേ....! അതെന്താടാ കൊച്ചനേ നീ ചാകാൻ പോകുവാണോ?

 

DTV: അല്ല മത്തായിച്ചാ ഇന്റര്വ്യൂ കഴിയുകയാണ്....

 

MM: നല്ല ഇടി വച്ചു തരും....കൊറേ നേരം കൂടി ഇന്റര്വ്യൂ ചെയ്യെടാ.....

 

DTV: ഒക്കെ മത്തായിച്ചാ.....ഞങ്ങ കരുതി...താങ്കൾക്ക് തിരക്കാവുമെന്നു....

 

MM: എന്ത് തിരക്ക്? ആ പിന്നെ ഈ ബ്ലോഗോട് കൂടി ഞാൻ അഭിനയത്തിലേക്കും കടന്നിട്ടുണ്ട്....ചെലപ്പോ ഞാനൊരു തിരക്ക് പിടിച്ച അഭിനേതാവും.....എങ്ങനുണ്ട് ..എങ്ങനുണ്ട് ?

 

DTV: കൊള്ളാം മത്തായിച്ചാ ..നല്ല പൂതി. അതിരിക്കട്ടെ.....ഹൊറർ രംഗങ്ങൾ അഭിനയിക്കുമ്പോൾ വല്ല ഭയവും?

 

MM: ഭയങ്കര ഹൊറൊർ അല്ലായിരുന്നോ ആ ലാസ്റ്റ് സീൻ! ആ സീനിൽ പേടിക്കാതെ മത്തായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ചനും തമ്പുരാനും ഒക്കെ വിറക്കുക അല്ലായിരുന്നോ. എന്തിനു, സംഭവം എഴുതിയ ബാലേട്ടന് പോലും ഷൂട്ടിങ്ങ് കഴിഞ്ഞു രാത്രി ഒറ്റയ്ക്ക് കാരവാനിൽ കിടന്നുറങ്ങാൻ പേടിയായിരുന്നൂ എന്ന കേട്ടത്!

 

DTV: (വിഷമത്തോടെ) ചേട്ടാ, കൊണ്ട് വന്ന ചോദ്യങ്ങൾ തീർന്നു. ഞങ്ങളെ പോകാൻ അനുവദിക്കണം. (മനസ്സില്: ജന്മത്തിൽ ഇനി ഇങ്ങോട്ടില്ല!)

 

MM: ബ്ലോഗ്‌ അടുത്ത പാർട്ട് ഇറങ്ങിയാൽ കൃത്യമായി ഇങ്ങോട്ട എത്തിയെക്കണം. ഇപ്പ പൊയ്ക്കോ.

 

DTVക്കാർ ഭാണ്ടക്കെട്ടും എടുത്ത് സ്കൂട്ടാവുന്നു. ക്യാമറ ജീവനും കൊണ്ട് രക്ഷപ്പെടുന്നു.