JustPaste.it

INTERVIEW

 

സാത്ത് ഇന്‍ സര്‍ജാപ്പുര എന്നാ ബ്ലോഗ്ഗിലൂടെ ഏറെ ജനപ്രീതി പിടിച്ചു പറ്റിയ സ്മാര്‍ട്ട്‌ഫോണ്‍ ഈ പ്രൊജെക്ടിനു വേണ്ടി സംഭാവന ചെയ്ത നിഹാരിക ടെലക്കോം MD  മിസ്സ്‌ നിഹാരിക ഇപ്പോള്‍ നമ്മുടെ കൂടെ ഉണ്ട്. അവരുമായി ബാലേട്ടന്‍ ബ്ലോഗ്‌ നടത്ത്ത്തിയ പ്രത്യേക അഭിമുഖം.

 

bf2fac8b482ae59622d8d148e8e5cae2.jpg

 

ബാലേട്ടന്‍ ബ്ലോഗ്‌ (ബാ. ബ്ലോ.): അഭിനന്ദനങ്ങള്‍! താങ്കളുടെ സ്മാര്‍ട്ട്‌ ഫോണിനു കിട്ടിയ ഈ പ്രശസ്തിയെ എങ്ങനെ നോക്കിക്കാണുന്നു?

 

നിഹാരിക: സത്യം പറഞ്ഞാല്‍ ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലായിരുന്നു. ഒരു ദിവസം രാവിലെ ഉണ്ട് നമ്മുടെ ബാലേട്ടന്‍, അതായത് എന്റെ പപ്പാ, കൊണ്ട്പിടിച്ച് എന്റെ ഫോണിന്റെ ഫോട്ടോ എടുക്കുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ഒന്നും തന്നില്ല. എങ്കിലും എനിക്ക് ഒരു ഊഹം ഉണ്ടായിരുന്നു, എന്തോ കൊനുഷ്ടു ഒപ്പിക്കാന്‍ ആണെന്ന്.

 

ബാ. ബ്ലോ. : ഈ സ്മാര്‍ട്ട്‌ ഫോണ്‍ താങ്കളുടെ കയ്യില്‍ എത്തിയത് എങ്ങനെ ആണ്? എവിടുന്നാണ് താങ്ങള്‍ ഈ പ്രത്യേക ഫോണ്‍ കരസ്ഥമാക്കിയത്?

 

നിഹാരിക: അതില്ലേ....അത് ക്രിസ്ത്മസ് വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ എനിക്ക് അപ്പൂപ്പന്‍ ഒരു പിങ്ക് ഫോണ്‍ വാങ്ങിത്തന്നിരുന്നു. അതും നല്ല സ്മാര്‍ട്ട് ആയിരുന്നു. ഒരുദിവസം എന്റെ മാമന്റെ മോള്‍ സാധന വീട്ടില്‍ വന്നു. അവള്‍ ഒരു സാധനം തന്നെ ആണ് കേട്ടോ. കാനഡയില്‍ ഒക്കെ പോയതിനു ശേഷം  വല്ല്യ കാനഡക്കാരി    ആണെന്നാണ്‌ ഭാവം. എന്നിട്ടെന്താ നമ്മടെ ആ നാടന്‍ ഫോണ്‍ വേണം എന്ന് പറഞ്ഞു വലിയ കരച്ചില്‍ ഒക്കെ ഉണ്ടാക്കി. അപ്പൂപ്പന്‍ അതെടുത്തു അവള്‍ക്കു കൊടുത്തു. എന്നിട്ട് അന്ന് അമ്പലത്തില്‍ നിന്നും വരുമ്പോള്‍ എനിക്ക് ഇപ്പോള്‍ നിങ്ങള്‍ എല്ലാവരും കണ്ട ഫോണ്‍ വാങ്ങിത്തന്നു. 

 

ബാ. ബ്ലോ. : മിസ്സ്‌ നിഹാരിക, താങ്കളുടെ സ്മാര്‍ട്ട്‌ ഫോണ്‍ എത്ത്രത്തോളം സ്മാര്‍ട്ട്‌ ആന്നെന്നു അറിയാന്‍ ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യം ഉണ്ട്. 

 

നിഹാരിക: എന്റയല്ലെ ഫോണ്‍? എങ്ങനെ സ്മാര്‍ട്ട് ആകാതിരിക്കും! പ്രധാനമായും നാല് ബട്ടന്‍സ് ആണ് ഉള്ളത് ആദ്യത്തെ അമര്‍ത്തിയാല്‍ റിംഗ് റിംഗ് ഹലോ എന്ന് കേള്‍ക്കാം. രണ്ടാമതെത് അമര്‍ത്തിയാല്‍ യേ പാന് ബനാറസ് വാലാ എന്ന് കേള്‍ക്കാം. അടുത്തത് അമര്‍ത്തിയാല്‍ ധൂം മചാലോ ധൂം മചാലോ എന്ന് കേള്‍ക്കാം. നാാലമതെത് അമര്‍ത്തുമ്പോള്‍ ഇപ്പൊ കുറച്ചു ദിവസമായിട്ട് ഒന്നും കേള്‍ക്കുന്നില്ല എന്ത് പറ്റിയോ ആവോ!

 

ബാ. ബ്ലോ.: സൂപര്‍ ഹിറ്റായ സര്‍ജപ്പുര ബ്ലോഗ്ഗിനു ശേഷം പുതിയ പ്രോജെക്റ്റ്സ് വല്ലതും?

 

നിഹാരിക: തമിഴില്‍ നിന്നൊക്കെ നിറയെ വരുന്നുണ്ട്. പക്ഷെ കഥ ഇഷ്ട്ടപ്പെടണ്ടേ? എക്സ്പോസ് ചെയ്ത് ഒന്നും അഭിനയിപ്പിക്കാന്‍ പാടില്ല എന്ന് പപ്പയുടെ കല്‍പ്പനയും ഉണ്ട്. മിക്കവാറും ലാലേട്ടന്റെ ഒരു പ്രൊജക്റ്റ് ഒപ്പ് വെച്ചേക്കാം. ലാലേട്ടന്‍ ചന്ദ്രനില്‍ പോകുന്ന സയന്റിസ്റ്റ് ആയിട്ടാണ്. ലാലേട്ടന്റെ സ്മാര്‍ട്ട്‌ ഫോണ്‍ എന്നാ റോള്‍ ആണ്,

 

ബാ. ബ്ലോഗ്‌. : അഭിനന്ദനങ്ങള്‍! രണ്ടാമതൊരു സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങാന്‍ വല്ല പദ്ധതിയും?

 

(അതിനു മറുപടി പറയും മുമ്പേ അടുക്കളയില്‍ നിന്നും നല്ല നൂടില്സിന്റെ സുഗന്ധം (മുത്തുഗവൂന്റെ അല്ല) പുറത്തേക്ക് വന്നു. ഇപ്പ വരാന്നു പറഞ്ഞു നിഹാരിക അങ്ങോട്ട് ഓടി....ആളെ പിന്നെ കാണാന്‍ പറ്റാത്തത് കൊണ്ട് ഇന്റര്‍വ്യൂ പകുതിക്ക് വച്ചു നിര്‍ത്തി ഞങ്ങള്‍ പുറത്തേക്കിറങ്ങി.)